വൈദ്യുതി കുടിശ്ശിക തീർക്കാൻ ഇത്രയേറെ ഇളവുകൾ ഇതാദ്യം; ഒറ്റത്തവണ തീർപ്പാക്കൽ ഇനി വെബ്പോര്‍ട്ടല്‍ വഴിയും

news image
Jun 28, 2025, 4:33 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ഇബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രത്യേക വെബ്പോര്‍‍ട്ടല്‍ നിലവിൽവന്നു. ots.kseb.in എന്ന വെബ്പോര്‍‍ട്ടലിലൂടെ കെഎസ്ഇബി സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ തന്നെ ലോടെൻഷൻ ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയും.

 

മുമ്പെങ്ങുമില്ലാത്തത്ര ആകർഷകമായ ഇളവുകളോടെ അവതരിപ്പിച്ചിരിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ രണ്ട് വർഷത്തിനുമുകളിൽ പഴക്കമുള്ള കുടിശ്ശികകളാണ് തീർപ്പാക്കാൻ കഴിയുകയെന്ന് അധികൃതർ അറിയിച്ചു. 10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രമായിരിക്കും പലിശ.

 

2 മുതൽ 5 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം പലിശ നൽകിയാൽ മതിയാകും. പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. മുതലും പലിശയും ഒരുമിച്ച് അടച്ചുതീർക്കുന്നവർക്ക് മുതലിൽ അഞ്ച് ശതമാനം അധിക ഇളവും ലഭിക്കും. ദീർഘകാല കുടിശ്ശിക തീർപ്പാക്കാൻ കെഎസ്ഇബി ഇത്രയേറെ ഇളവുകൾ നൽകുന്നത് ഇതാദ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe