‘ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയം, കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയം’; ആര്യാടൻ ഷൗക്കത്ത്

news image
Jun 23, 2025, 6:57 am GMT+0000 payyolionline.in

നിലമ്പൂർ: ഏറെ വാശിയേറിയ നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും പിടിച്ചു.

യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 17,873 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 6727 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 1647 വോട്ടും പിടിച്ചു. മ​ണ്ഡ​ല​ത്തി​ലെ ആകെയുള്ള 2,32,057 വോ​ട്ട​ർ​മാ​രിൽ 1,76,069 പേരാണ് ഇത്തവണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയത്.

പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയത് മുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പ​ഞ്ചാ​യ​ത്തു​ക​ളിലും നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പു​ല​ർ​ത്തിയ നിലമ്പൂർ നഗരസഭയിലും ക​രു​ളാ​യി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​കളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe