പയ്യോളി : പയ്യോളിയെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ ടി.ഡി.ആർ.എഫ് വളണ്ടിയേഴ്സും നാട്ടുകാരും പിടികൂടി. ഇന്ന് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്.നായയെ കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.
ട്രെയിൻ കയറാൻ എത്തിയ സ്ത്രീയെ ടൗണിൽ നിന്ന് നായ കടിച്ചതാണ് തുടക്കം . ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ ഒരു യാത്രക്കാരനെയും നായ കടിച്ചു. ഈ നായ പിന്നീട് ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ഓടിയതായി നാട്ടുകാർ പറയുന്നു. കറുത്ത നിറമുള്ള നായയാണ് കടിച്ചത്.
തെരുവുനായ ശല്യത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപകമായ ആവശ്യം ഉയരുന്നുണ്ട്.