പൊലീസെന്ന വ്യാജേന ട്രെയിൻ യാത്രികരിൽനിന്ന്‌ 25 ലക്ഷം കവർന്നു; നാല് പേർ അറസ്റ്റിൽ

news image
Jun 18, 2025, 9:36 am GMT+0000 payyolionline.in

പാ​ല​ക്കാ​ട്: പൊ​ലീ​സു​കാ​രെ​ന്ന വ്യാ​ജേ​ന ട്രെ​യി​ൻ യാ​ത്രി​ക​രി​ൽ​നി​ന്ന്‌ 25 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി ര​ജി​ത് (28), കൊ​ടു​മ്പ് ഇ​ര​ട്ടി​യാ​ൽ സ്വ​ദേ​ശി രാ​ജീ​വ് (34), ന​ല്ലേ​പ്പി​ള്ളി വ​ട​ക്കേ​ത്ത​റ ഉ​ന്ന​തി​യി​ൽ സ​തീ​ഷ് (36), ഇ​ര​ട്ട​ക്കു​ളം അ​ജീ​ഷ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ക​ണ്ണൂ​ർ പാ​സ​ഞ്ച​റി​ൽ യാ​ത്ര ചെ​യ്‌​തി​രു​ന്ന മ​ല​പ്പു​റം കു​റ്റി​പ്പു​റം സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ, പ​ട്ടാ​മ്പി പ​ള്ളി​പ്പു​റം സ്വ​ദേ​ശി ബ​ദ​റു​ദ്ദീ​ൻ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. വ്യാ​പാ​രാ​വ​ശ്യ​ത്തി​നാ​യി സ്വ​ർ​ണം വി​റ്റ് കി​ട്ടി​യ പ​ണ​വു​മാ​യി മ​ട​ങ്ങും വ​ഴി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. വ്യാ​പാ​രി​ക​ളെ ക​ഞ്ചി​ക്കോ​ട് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലി​റ​ക്കി​യ ശേ​ഷം കാ​റി​ൽ ക​യ​റ്റി മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്ന ശേ​ഷം ക​നാ​ൽ​പി​രി​വി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ത​ള്ളി​യി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ട്ടു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ജി​ത്കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ.​എ​സ്.​പി. രാ​ജേ​ഷ് കു​മാ​ർ, വാ​ള​യാ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​സ്. രാ​ജീ​വ്, എ​സ്ഐ​മാ​രാ​യ എ​ച്ച്. ഹ​ർ​ഷാ​ദ്, എ. ​അ​ജാ​സു​ദ്ദീ​ൻ, എം.​ബി. അ​രു​ൾ, എ​എ​സ്ഐ പി.​എ​ച്ച്. നൗ​ഷാ​ദ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ആ​ർ. ര​ഘു, സി. ​ജ​യ​പ്ര​കാ​ശ്, ആ​ർ. രാ​ജി​ദ്, എ​ച്ച്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ജി​ല്ല ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe