മലബാര്‍ മേഖലയില്‍ അതിശക്തമായ മഴ തുടരുന്നു. നാശനഷ്sങ്ങള് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ഒഴികെയുള്ള മലബാര്‍ മേഖലയിലെ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്.ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.
കോഴിക്കോട് ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം ഏര്‍പ്പെടുത്തി.ബീച്ചുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളിലേക്ക് നിരോധനം ഏര്‍പ്പെടുത്തി.കനത്ത മഴയില്‍ കോഴിക്കോട് മാങ്കാവില്‍ കിണാശ്ശേരി-മാങ്കാവ് റോഡരികിലെ പഴകി ദ്രവിച്ച കെട്ടിടം നിലം പതിച്ചു.
ആളപായം ഇല്ല.കണ്ണൂരും കാസര്‍കോഡും വയനാടും ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ മഴക്കെടുതികള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മഴ കനക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ജില്ല ഭരണകൂടങ്ങള്‍