മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ

news image
Jun 8, 2025, 3:45 am GMT+0000 payyolionline.in

കോയമ്പത്തൂര്‍: മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ യുവതിയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ശനിയാഴ്ചയാണ് സംഭവം.

മലയാളിയായ നവമി രതീഷ് ആണ് പിടിയിലായത്. പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe