ചാലക്കുടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി; തെരച്ചിൽ

news image
Jun 4, 2025, 5:01 pm GMT+0000 payyolionline.in

ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി. നിലമ്പൂർ കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. ചാലക്കുടിയിൽ വച്ചായിരുന്നു സംഭവം. യുവതിക്കായി ചാലക്കുടി പുഴയിൽ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടക്കുകയാണ്. ചെറുതുരുത്തി സ്കൂളിലെ അധ്യാപികയാണ് ചാടിയതെന്നാണ് സൂചന.

കരുനാഗപ്പള്ളിയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ശൂരനാട് ഇടവന വടക്കതിൽ വീട്ടിൽ ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി ദീപു (26) വാണ് പിടിയിലായത്. പോലീസിന്റെ ഡാൻസാഫ് സംഘം ആണ് ദീപുവിനെ പിടികൂടിയത്. ഒറീസയിൽ നിന്നാണ് പ്രതി ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന സിഐ ബിജുവി ഡാൻസ് ഓഫ് എസ് ഐ അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe