പയ്യോളി: 32-–ാം എസ് എസ് എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവിൽ 247പോയിന്റ് നേടി തച്ചൻകുന്ന് യൂണിറ്റ് ജേതാക്കളായി. 161 പോയിന്റ് നേടി കോട്ടക്കൽ യൂണിറ്റും 139 പോയിന്റ് നേടി ബിസ്മിനഗർ യൂണിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. സർഗ്ഗ പ്രതിഭയായി മുഹമ്മദ് റയ്യാൻ ബിസ്മിനഗർ കലാ പ്രതിഭയായി മുഹമ്മദ് റൈഹാൻ തച്ചൻകുന്ന് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ദിവസങ്ങളിലായി തച്ചൻകുന്ന് പള്ളിയാറക്കൽ മുഹമ്മദ് ഹാജി നഗർ നടന്ന 32-–ാം എഡിഷൻ സാഹിത്യോത്സവിന്റെ സമാപന സെഷൻ വൈസ് പ്രസിഡന്റ് കരീം നിസാമി കൊല്ലം (എസ് വൈ എസ്, കോഴിക്കോട് നോർത്ത് ജില്ല) ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എസ് എസ് എഫ് കോഴിക്കോട് നോർത്ത് മുജീബ് സുറൈജി ചെങ്ങോട്ട്കാവ് , സഹദ് സഖാഫി കൊയിലാണ്ടി അനുമോദന പ്രഭാഷണം നടത്തി. കമ്മന ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു. കരീം നിസാമി ഉസ്താദ് ജേതാക്കളെ പ്രഖ്യാപിച്ചു. സി ടി നസീർ മാഷ് മുഹമ്മദലി , ഹനീഫ നെല്ലോളി, വി പി റാഷിദ് , പി സി നൗഫൽ മാഷ്, റഷീദ് ചെറ്റയിൽ എന്നിവർ സംബന്ധിച്ചു. മിശാൽ കിഴൂർ സ്വാഗതവും ഷബീബ് നന്ദിയും പറഞ്ഞു.