കോഴിക്കോട് : കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന മേയര്‍. സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും കോർപ്പറേഷൻ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്നും മേയര്‍ അറിയിച്ചു. ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്നും ഇത് രീതിയിലാണ് സംഭവിച്ചതെന്നും ഉടൻ കണ്ടെത്തുമെന്നും മേയര്‍ വ്യക്തമാക്കി. ആളുകൾ കൂടുന്ന എല്ലാ സ്ഥലത്തും ഉള്ള കെട്ടിടങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
തീപിടിത്തമുണ്ടായത് നാല്‍പ്പത് വർഷം മുൻപ് നിര്‍മിച്ച കെട്ടിടത്തിലാണെന്ന് മേയര്‍ പറഞ്ഞു. ആ കാലത്തെ മാനാദണ്ഡം കെട്ടിടം പാലിച്ചിരുന്നുവെന്നും എന്നാല്‍ 2016ൽ സാമുഹ്യവിരുദ്ധർ ആ ഇSo ഉപയോഗിച്ചുവെന്നും മേയര്‍ പറഞ്ഞു.
അതുകൊണ്ടാണ് ഡ്രിൽ ചെയ്യാൻ അനുമതി നൽകിയതെന്നും എന്നാല്‍ എസി ഉപയോഗിക്കാൻ വേണ്ടി കടക്കാർ ഇത് കെട്ടിയടച്ചുവെന്നും സുരക്ഷ ക്രമീകരണം കെട്ടിയടച്ചതിനനുസരിച്ച് നടത്തിയിരുന്നില്ലെന്നും ഇത് വീഴ്ചയാണെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.