സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരൻ അന്തരിച്ചു

news image
May 19, 2025, 6:16 am GMT+0000 payyolionline.in

ഉള്ളിയേരി സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരൻ ( 63) അന്തരിച്ചു. കോഴിക്കോട് മിംസിൽ വെച്ചായിരുന്നു മരണം. ദേശാഭിമാനി പത്രം ഏജൻ്റ് ആയ ദാമോദരൻ ഇന്നലെ കാലത്ത് പത്രം വിതരണം നടത്തുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കന്നൂര് അങ്ങാടിയിൽ ദാമോദരൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.

ബാലുശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ മുൻ ഏരിയാ ജോയിൻ്റ് സെക്രട്ടറി .ഭാര്യ പുഷ്പാവതി ( മഹിളാ അസോസിയേഷൻ മേഖലാകമ്മിറ്റി അംഗം,ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് ), മകൻ ദിപിൻ ( ഇന്ത്യൻ ആർമി ) മകൾ ദീപ്തി, മരുമക്കൾ പ്രിൻസ് (കൂമുള്ളി) അശ്വതി (ഒള്ളൂര് ). അമ്മ പരേതനായ കൃഷ്ണൻ നായർ അമ്മ ലക്ഷ്മി അമ്മ. സഹോദരങ്ങൾ ഇ എം പ്രഭാകരൻ ( സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി അംഗം), രാധ കക്കഞ്ചേരി, സൗമിനി നാറാത്ത് വെസ്റ്റ്. മൃതദേഹം കന്നൂര് ഗവ. യു പി സ്കൂൾ പരിസരത്ത് പൊതുദർശനത്തിനി ശേഷം സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe