പയ്യോളി : വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ , സ്പെഷ്യൽ അസംബ്ലിയിൽ പ്രതിജ്ഞയും എടുത്തു. ശേഷം ഒപ്പു ശേഖരണം നടത്തുകയും ചെയ്തു,
കൊയിലാണ്ടി ട്രാഫിക് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ വി വി സജീവൻ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി ചടങ്ങ്
ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് പി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. സ്വദർ മുഅല്ലിം അഹമ്മദ് സഗീർ ഉസ്താദ്, ഖതീബ് മുഹമ്മദ് നസീർ അസ്ഹരി, മുഹമ്മദ് നയീം ഫസൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിസാർ തൗഫീഖ്, ടി പി മുസ്തഫ, അബ്ദുറഹിമാൻ പി പി, ശംസുദ്ധീൻ ബി എം, അഹമ്മദ് എ, അഷ്റഫ് കെ, ഇബ്രാഹിം പി പി, ശിഹാബ് എൻ,വി,എം, എന്നിവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് റിയാസ് പി കെ സ്വാഗതവും, ഫസൽ ഡി എ നന്ദിയും പറഞ്ഞു.