അഞ്ച് മാസത്തിനിടെ 300 ഓളം ഭീകരാക്രമണം; ഖൈബർ പഖ്തൂൻഖ്വയുടെ നിയന്ത്രണം കൈവിട്ട് ​പാകി​സ്താ​ൻ

news image
May 19, 2025, 2:16 am GMT+0000 payyolionline.in

പെ​ഷാ​വ​ർ: ഭീ​ക​ര​രു​ടെ താ​വ​ള​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം പാ​കി​സ്താ​ന് കൈ​വി​ട്ടു. അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്കി​ടെ ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ്വ ​പ്ര​വി​ശ്യ​യി​ൽ 284 ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ത​ഹ്‍രീ​കെ താ​ലി​ബാ​ൻ പാ​കി​സ്‍താ​ൻ അ​ട​ക്ക​മു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ഭ്യ​ന്ത​ര യു​ദ്ധം ന​ട​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ത​പ​ണ്ഡി​ത​രും രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്കാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

നോ​ർ​ത്ത് വ​സീ​റി​സ്താ​ൻ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. പ്ര​വി​ശ്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 148 ഭീ​ക​ര​രാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 732 ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളാ​ണ് പ്ര​വി​ശ്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

2021ന്റെ ​പ​കു​തി​യോ​ടെ​യാ​ണ് മേ​ഖ​ല​യി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രാ​റി​ലാ​യി തു​ട​ങ്ങി​യ​ത്. പ്ര​വി​ശ്യ​യു​ടെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് നേ​ർ​ക്കു പോ​ലും ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe