തിരുവനന്തപുരം: വേനൽക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നാളെ (മെയ് 17, ശനിയാഴ്ച) രാവിലെയാണ് തിരുവനന്തപുരത്ത് നിന്ന് വൺ വേ സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. കേരളത്തിൽ 19 സ്റ്റോപ്പുകളാണ് കൊങ്കൺ വഴി കടന്നുപോകുന്ന ട്രെയിനിന് അനുവദിച്ചിരിക്കുന്നത്.ട്രെയിൻ നമ്പർ 06033 തിരുവനന്തപുരം സെൻട്രൽ – സഹ്രത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച രാവിലെ 07:30ന് യാത്ര ആരംഭിച്ച് മൂന്നാം ദിനം ഉച്ചയ്ക്ക് 02:00 മണിയ്ക്കാണ് ഡൽഹിയിലെത്തിച്ചേരുക. വർക്കല ശിവഗിരി 08:05, കൊല്ലം 08:43, ശാസ്താംകോട്ട 09:02, കരുനാഗപ്പള്ളി 09:12, കായകുളം 09:23, മാവേലിക്കര 09:33, ചെങ്ങന്നൂർ 09:47, തിരുവല്ല 09:59, ചങ്ങനാശേരി 10:08, കോട്ടയം 10:27, എറണാകുളം 11:40, ആലുവ 12:05, തൃശൂർ 12:57 സ്റ്റേഷനുകൾ പിന്നിട്ട് 02:10നാണ് ട്രെയിൻ ഷൊർണൂരെത്തുക.02:20ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് തിരൂർ 02:54, കോഴിക്കോട് 03:32, കണ്ണൂർ 04:37, കാസർകോട് 05:44 സ്റ്റേഷനുകൾ പിന്നിട്ട് മംഗളൂരു, ഉഡുപ്പി വഴിയാണ് ട്രെയിൻ സർവീസ് നടത്തുക. ഗോവ (മഡ്ഗാവ്) രാത്രി 01:45ന് എത്തുന്ന ട്രെയിൻ മൂന്നാംദിനം ഉച്ചയ്ക്ക് രണ്ടിന് ഹസ്രത് നിസാമുദ്ദീനിലെത്തും.രണ്ട് എസി ത്രീ ടയർ കോച്ചുകളും 10 സ്ലീപ്പർ ക്ലാസ് കോച്ചുകളും 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. തിരുവനന്തപുരത്ത് നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് സ്ലീപ്പർ ക്ലാസിന് 1145 രൂപയും തേർഡ് എസിയ്ക്ക് 2895 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
- Home
- Latest News
- കേരളത്തിൽ 19 സ്റ്റോപ്പുകളുമായി ഡൽഹിയിലേക്ക് സ്പെഷ്യൽ ട്രെയിൻ; നാളെ രാവിലെ പുറപ്പെടും, സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാം
കേരളത്തിൽ 19 സ്റ്റോപ്പുകളുമായി ഡൽഹിയിലേക്ക് സ്പെഷ്യൽ ട്രെയിൻ; നാളെ രാവിലെ പുറപ്പെടും, സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാം
Share the news :

May 16, 2025, 1:08 pm GMT+0000
payyolionline.in
നേരത്തെ അതിർത്തിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരുന്നു. അന്ന് അനുവദിച്ച സ്പെഷ്യൽ ട്രെയിനിൻ്റെ റേക്ക് ഉപയോഗിച്ചാണ് കൊങ്കൺ പാത വഴി ന്യൂഡൽഹിയിലേക്ക് ഇപ്പോൾ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.കൊങ്കൺ റൂട്ടിലൂടെ ന്യൂഡൽഹിയിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയോട് താൻ അഭ്യർഥിച്ചിരുന്നെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തിരുവനന്തപുരത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ കോട്ടയം വഴിയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ്.
രാജ്യത്ത് ആദ്യം, തലശ്ശേരിയില്‍ എലിവേറ്റഡ് വാക് വേ യാഥാര്‍ഥ്യമാകുന്നു
കല്ല് പോലുള്ള ഇഡ്ഡലിയ്ക്ക് വിട; പഞ്ഞിപോലുള്ള ഇഡ്ഡലിയുടെ രഹസ്യം ഇതാ
Related storeis
സ്കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട, ഉത്തരവിറക്കി പൊതുവിദ...
Aug 22, 2025, 2:10 am GMT+0000
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 17കാരിയെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോ...
Aug 22, 2025, 2:05 am GMT+0000
കേരള ലോട്ടറി ടിക്കറ്റ് കയ്യിലുണ്ടെങ്കിൽ ചെക്ക് പോസ്റ്റിൽ പിടിവീഴും;...
Aug 22, 2025, 1:58 am GMT+0000
മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതകച്ചോർച്ച; 4 മരണം, രണ്ട...
Aug 21, 2025, 5:29 pm GMT+0000
കൊല്ലത്ത് യാത്രക്കാരനിൽനിന്ന് എ.ടി.എം. കാർഡ് തട്ടിയെടുത്ത് രണ്ടര ലക...
Aug 21, 2025, 5:19 pm GMT+0000
വനപാലകരുടെ വെടികൊണ്ട കാട്ടാന വിരണ്ടോടുന്നതിനിടെ വയോധികയെ ചവിട്ടിക്...
Aug 21, 2025, 3:44 pm GMT+0000
More from this section
‘മേരി സഹേലി’; ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീ...
Aug 21, 2025, 2:14 pm GMT+0000
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്ത മാസം മുതല്‍
Aug 21, 2025, 2:06 pm GMT+0000
ടൂറിസം സ്പോട്ടുകൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രങ്ങളാകുന്നു ; കാപ്പാ...
Aug 21, 2025, 5:57 am GMT+0000
കാറിൽ മാഹി മദ്യം കടത്തിയതിന് അയനിക്കാട് സ്വദേശിയായ യുവാവ് എക്സൈസ് ...
Aug 21, 2025, 5:43 am GMT+0000
തിക്കോടി കൃഷിഭവനിൽ ഇന്ന് പച്ചക്കറി തൈകളുടെ സൗജന്യ വിതരണം
Aug 21, 2025, 2:27 am GMT+0000
ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം; ഔദ്യോഗ...
Aug 21, 2025, 1:47 am GMT+0000
60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകും
Aug 21, 2025, 1:31 am GMT+0000
മണ്‍സൂണ്‍ തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അത...
Aug 21, 2025, 1:25 am GMT+0000
എടിഎം കാർഡ് കൈമാറി, മ്യൂൾ അക്കൗണ്ട്; 21കാരി അറിയാതെ മറിഞ്ഞത് ലക്ഷങ്...
Aug 20, 2025, 5:00 pm GMT+0000
സ്കൂൾ ഒളിംപിക്സിന് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ...
Aug 20, 2025, 4:01 pm GMT+0000
ഓണസമ്മാനമായി 4 കിലോ അരി; ഉച്ചഭക്ഷണ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥിക...
Aug 20, 2025, 3:31 pm GMT+0000
ഇന്ത്യയ്ക്ക് 5% വിലക്കിഴിവിൽ എണ്ണ നൽകും; ട്രംപിന്റെ ഭീഷണിക്കിടെ വാഗ...
Aug 20, 2025, 3:19 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്ര...
Aug 20, 2025, 2:01 pm GMT+0000
സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ കഥാസമാഹാര...
Aug 20, 2025, 12:40 pm GMT+0000
നാദാപുരത്ത് വിവാഹ ദിവസം അലമാരയില്‍ സൂക്ഷിച്ച 10 പവൻ സ്വർണവും പണവും...
Aug 20, 2025, 11:13 am GMT+0000