വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമതയും മാനസിക ആരോഗ്യവും ഉറപ്പാക്കാൻ സ്കൂളുകളിൽ ആരംഭിച്ച സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്തകത്തിൽ സൂംബ ഡാൻസ് പാഠഭാഗമായി ഉൾപ്പെടുത്തി.
നൃത്തവും ഫിറ്റ്‌നസ് വർക്കൗട്ടും ഒരുമിക്കുന്ന സൂംബ ഡാൻസ് ‘ജനപ്രിയ നൃത്തങ്ങൾ’ എന്ന പാഠഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. പുതിയ അധ്യയന വർഷം മുതൽ കുട്ടികളെ സൂംബ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു.
പുതിയ അധ്യയന വർഷം മുതൽ സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നതിന് എസ്ക്ഇആർടിക്ക് നിർദേശം നൽകി. സംസ്ഥാനത്തെ യുപി മുതൽ എച്ച്എസ് വരെയുള്ള മുഴുവൻ അധ്യാപകർക്കും സൂംബ ഡാൻസ് പരിശീലനം നൽകും. 1,60,000 അധ്യാപകർ സൂംബ പരിശീലകരാകുമെന്നും റിപ്പോർട്ട്.