സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 70,440 ആയി കുറഞ്ഞു. ഇന്നലെ 70, 840 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞ് 8,805 രൂപയുമായിട്ടുണ്ട്.
ഈ മാസം പന്ത്രണ്ടാം തീയതിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില റിപ്പോര്‍ട്ട് ചെയ്തത്. 70,00 രൂപയായിരുന്നു പന്ത്രണ്ടാം തീയതി ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. അതേസമയം രണ്ട്, മൂന്ന്, നാല് തീയതികളില്‍ അടുപ്പിച്ച് മൂന്ന് ദിവസം സ്വര്‍ണവില 70,040 രൂപയായി തുടര്‍ന്നിരുന്നു.
ഈ മാസത്തെ സ്വര്‍ണ വില പവനില്‍
മെയ് 1- 70,200
മെയ് 2- 70,040
മെയ് 3- 70,040
മെയ് 4- 70,040
മെയ് 5- 70,200
മെയ് 6- 72,200
മെയ് 7- 72,600
മെയ് 8- 73,040
മെയ് 9- 72,120
മെയ് 10- 72,360
മെയ് 11- 72,360
മെയ് 12- 70,000
മെയ് 13- 70,120