എസ്.എസ്.എൽ.സി: വിജയ ശതമാനത്തിലും സമ്പൂർണ എ പ്ലസിലും കുറവ്

news image
May 10, 2025, 12:35 pm GMT+0000 payyolionline.in

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി പരീക്ഷയുടെ വിജയ ശതമാനത്തിലും സമ്പൂർണ എ പ്ലസ്​ നേട്ടത്തിലും കുറവ്​. കഴിഞ്ഞവർഷം 99.96 ശതമാനമായിരുന്ന ജയം 99.5 ശതമാനമായി (കുറവ്​ 0.19 ശതമാനം) താഴ്ന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ നേടിയവരുടെ എണ്ണം 61,449 ആയി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ 71,831 ൽ നിന്ന്​ 10382 പേരുടെ കുറവ്​.

നേരിയ കുറവുണ്ടെങ്കിലും ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന വിജയമാണ്​ ഇത്തവണ​. 2023ലെ 99.70 ശതമാനവും കഴിഞ്ഞ വർഷത്തെ 99.69 ശതമാനവുമാണ്​ ഉയർന്ന വിജയ ശതമാനം.

100​ ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും കുറവുണ്ട്​. കഴിഞ്ഞ വർഷം 2474 സ്കൂളുകൾ മുഴുവൻ കുട്ടിക​ളെയും ജയിപ്പിച്ചപ്പോൾ ഇത്തവണ 2331 ആയി (കുറവ്​ 143) കുറഞ്ഞു. 4,26,697 പേർ പരീക്ഷയെഴുതിയതിൽ 4,24,583 പേർ ജയിച്ചു.

എസ്​.എസ്​.എൽ.സി ഫലം ഒറ്റനോട്ടത്തിൽ

  • പരീക്ഷ എഴുതിയവർ : 4,26,697
  • ജയിച്ചവർ: 4,24,583
  • വിജയശതമാനം: 99.5
  • മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ നേടിയവർ: 61,449
  • 100 ശതമാനം ജയം നേടിയ സ്കൂളുകൾ: 2,331
  • ഉയർന്ന ജയം: കണ്ണൂർ
  • കുറഞ്ഞ ജയം: തിരുവനന്തപുരം
  • കൂടുതൽ എ പ്ലസ്: മലപ്പുറം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe