കണ്ണൂർ: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തിൻ്റ് ഭാഗമായി നടക്കുന്ന പരിപാടികൾ മാറ്റിവെക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അവശേഷിക്കുന്ന 6 ജില്ലകളിലെ പരിപാടികൾ മാറ്റിവെച്ചു.
നടന്നു കൊണ്ടിരിക്കുന്ന കണ്ണൂർ അടക്കമുളള ജില്ലയിലെ ‘എന്റെ കേരളം’ മേളയിലെ എക്സിബിഷൻ ഒഴികെ മറ്റ് എല്ലാ അനുബന്ധ പരിപാടികളും കലാസാംസ്കാരിക പരിപാടികളും മാറ്റിവെച്ചു.