ഇരിങ്ങൽ : ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മത്സ്യ ഫെഡിന്റെ ധന സഹായത്തോടെ കൊളാവിപ്പാലം-കോട്ട കടപ്പുറം ജലാശയത്തിൽ ടൂറിസത്തിന്റെ ഭാഗമായുള്ള പെഡൽ ബോട്ടുകളുടെ ഉദ്ഘാടന കർമം കൊളാവിപ്പാലം കടലാമസംരക്ഷണ കേന്ദ്രത്തിന്റെ സമീപത്ത് വടകര എം പി ഷാഫി പറമ്പിൽ നിർവഹിച്ചു.
സംഘം പ്രസിഡണ്ട് സി എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ബോട്ട് സർവീസുകളുടെ ആദ്യടിക്കറ്റ് വിൽപ്പന നടത്തി.
മത്സ്യ ഫെഡ് ബോർഡ് അംഗം വി കെ മോഹൻദാസ് വിശിഷ്ടാതിഥിയായി.
സംഘത്തിന്റെ മുതിർന്ന മുൻ പ്രസിഡണ്ട്‌മാരായ ടി വി നാരായണൻ, വി കെ ഗോപാലൻ എന്നിവരെ ആദരിക്കുകയും, പ്രശസ്ത ഗായകൻമാരായ ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിപിൻ നാഥ് പയ്യോളി, താജുദ്ധീൻ വടകര എന്നിവരെ അനുമോദിക്കുകയും ചെയ്തു.
നഗര സഭ കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹിക നേതൃത്വം, ഉദ്യോഗസ്ഥമേലധികാരികൾ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
ഫ്രണ്ട്സ് പയ്യോളിയുടെ നേതൃത്വത്തിൽ ഗാന സദസ്സും അരങ്ങേറി.
ഡിവിഷൻ കൗൺസിലർ നിഷ ഗിരീഷ് സ്വാഗതവും, സംഘം ഭരണ സമിതി അംഗം ടി കെ കണ്ണൻ നന്ദിയും പറഞ്ഞു