മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; 221 അസി. എം.വി.ഐമാരെ മാറ്റി, കോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ

news image
Apr 26, 2025, 9:37 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹനവകുപ്പിൽ അസാധാരണ സ്ഥലം മാറ്റം. രണ്ടു ലിസ്റ്റുകളിലായി 221 അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് സ്ഥലം മാറ്റിയത്. 48 മണിക്കൂറിനകം പുതിയ സ്ഥലത്ത് റിപ്പോർട്ട് ചെയ്യണമെന്നാണ് ഉത്തരവ്. 110 എ.എം.വി.ഐമാരെ എൻഫോഴ്സ്െമന്റ് വിങ്ങിലേക്കാണ് സ്ഥലംമാറ്റിയത്.

എന്നാൽ സ്ഥലമാറ്റ ഉത്തരവ് ചട്ടം ലംഘിച്ചാണ് എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആരോപണം. ജനറൽ ട്രാൻസ്ഫർ നടത്താതെയുള്ള മാറ്റം അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കോടതിയെ സമീപിക്കുമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe