പത്തനംതിട്ട: 13ഉം 12ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 17കാരനെ മൂഴിയാർ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന്, കൊല്ലം ജുവനൈൽ ഹോമിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്. കുട്ടികൾ സ്കൂൾ അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു പീഡിപ്പിച്ചത്. മാതാവ് ജോലിക്ക് പുറത്തുപോകുമ്പോഴായിരുന്നു പീഡനം.
ബാലികാസദനത്തിൽ കഴിയുമ്പോൾ, കൗൺസലിങ്ങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന്, അധികൃതർ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറുകയായിരുന്നു. പത്തനംതിട്ട വനിത എസ്.ഐ കെ.ആർ. ഷെമിമോൾ അവിടെയെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന്, മൂഴിയാർ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് ഇൻസ്പെക്ടർ എസ്. ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.