പയ്യോളി: ഐ എൻ ടി യു സി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഹൽഗാം കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്മൗന പ്രാർത്ഥനയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി.
പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. എൻ എം മനോജ് അധ്യക്ഷനായി. സബീഷ് കുന്നങ്ങോത്ത്, സായി രാജേന്ദ്രൻ, വി കെ മുനീർ, എം കെ സജീഷ് കോമത്ത്എന്നിവർ സംസാരിച്ചു.