പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റ് ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തൃക്കോട്ടൂരിൽ ‘അമ്മമാർക്ക് മുമ്പിൽ ലഹരിവിരുദ്ധ പ്രതിജ്ഞ’ സംഘടിപ്പിച്ചു.
ചടങ്ങ് സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുകസ ബ്ലോക്ക് സെക്രട്ടറി രാമചന്ദ്രൻ തിക്കോടി ആശംസ അർപ്പിച്ചു. ബാബു പടിക്കൽ സ്വാഗതവും പി.കെ. രാജീവൻ അധ്യക്ഷതയും വഹിച്ചു.