തിരുവനന്തപുരം പൊഴിയൂരില്‍ ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു

news image
Apr 26, 2025, 2:38 am GMT+0000 payyolionline.in

തിരുവനന്തപുരം: പൊഴിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പാറശ്ശാല ശിവശങ്കരനെന്ന ആനയാണ് എഴുന്നള്ളിപ്പിനിടയില്‍ ഇടഞ്ഞത്.

വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോട് കൂടി ശ്രീഭൂത ബലി എഴുന്നള്ളിപ്പ് നടക്കുന്നതിനിടിയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ആന, ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നശിപ്പിക്കുകയും ചുറ്റമ്പലം അടിച്ച് തകര്‍ക്കുകയും ചെയ്തു.

പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇട ചങ്ങല ഉപയോഗിച്ചിരുന്നതിനാല്‍ ആനക്ക് കൂടുതല്‍ ആക്രമണം നടത്തുവാന്‍ സാധിച്ചില്ല. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍മാരെ ആന ആക്രമിക്കാനും ശ്രമിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe