ഐ.ടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി

news image
Apr 25, 2025, 4:21 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകി ഉത്തരവ്​. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. സർക്കാർ, സ്വകാര്യ ഐ.ടി പാർക്കുകൾക്കും 10 ലക്ഷം രൂപ വാർഷിക ലൈസൻസ് ഫീസിൽ ലൈസൻസിന് അപേക്ഷിക്കാം.

ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. ലൈസൻസ് ലഭിക്കുന്ന കമ്പനികൾ എഫ്.എൽ ഒമ്പത്​ ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂ. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്.

ഉച്ചക്ക്​ 12 മുതൽ രാത്രി 12 വരെയാണ്​ പ്രവർത്തനസമയം. ഐ.ടി പാർക്കുകളിലെ കമ്പനികളിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമാണ് ഈ മദ്യശാലകളിൽ നിന്ന് മദ്യം ലഭിക്കുക. പുറത്തുനിന്നുള്ളവർക്ക്​ മദ്യം വിൽക്കരുതെന്നതാണ് ചട്ടം.

ഒട്ടനവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസൻസ് മാത്രമേ നൽകൂ. കമ്പനികളോട് ചേർന്നുതന്നെയാകും മദ്യശാലകൾ. പക്ഷേ, ഓഫിസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം. ഗുണമേന്മയില്ലാത്ത മദ്യം വിൽക്കരുതെന്നും എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe