അറബിക് കാലിഗ്രാഫിയിൽ നൈപുണ്യം തെളിയിച്ച ഇരിങ്ങൽ കോട്ടക്കലിലെ ഫാത്തിമ റിദക്ക് സാദിഖലി ശിഹാബ് തങ്ങളുടെ അനുമോദനം

news image
Apr 25, 2025, 5:02 am GMT+0000 payyolionline.in

പയ്യോളി: അറബിക് കാലിഗ്രാഫിയിൽ വിദഗ്ധത തെളിയിച്ച ഫാത്തിമ റിദയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അനുമോദിച്ചു. ഖുർആൻ സൂക്തമായ ആയത്തുൽ ഖുർസി ഒരു മണിക്കൂറിനകം കാലിഗ്രാഫി ശൈലിയിലൂടെ ആലേഖനം ചെയ്ത് സമർപ്പിച്ച ഫാത്തിമ റിദയുടെ കഴിവാണ് തങ്ങൾ പ്രശംസിച്ചത്.

ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തു സിബിയാൻ മദ്രസ്സയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും, കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്കൂളിന്റെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫാത്തിമ റിദ ചിത്രരചനയിലും മികച്ച കഴിവ് തെളിയിച്ചിട്ടുള്ള കലാകാരിയാണ്. വിവിധ മത്സരങ്ങളിൽ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടി.ഇരിങ്ങൽ കോട്ടക്കലിലെ റിദ മഹലിൽ മുഹമ്മദ് റാഫി സീനത് ദമ്പദികളുടെ മകളാണ് ഫാത്തിമ റിദ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe