തിക്കോടി:എസ് എഫ് ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി
ഹുണ്ടിക സ്ഥാപിക്കൽ തിക്കോടി ലോക്കൽ തല ഉദ്ഘാടനം പടവലത്തു കുനി ബ്രാഞ്ചിൽ കൊന്നശ്ശേരി കുനി ബാവയ്ക്ക് നൽകി സി പി എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു നിർവ്വഹിച്ചു.
ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ ബാലകൃഷ്ണൻ, കെ.വി സുരേഷ് , പി.പി ഷാഹിദ, കെ.വി രാജീവൻ, ഗിരീഷ് ചെത്തിൽ , മിനി ഭഗവതി കണ്ടി, മിനി എം.എൻ. പുഷ്പരാജ് എം.കെ എസ് എഫ് ഐ തിക്കോടി മേഖല സെക്രട്ടറി സ്വാതി പുഷപരാജ്, പ്രസിഡണ്ട് അഗ്നിവേശ് എം.കെ എന്നിവർ പങ്കെടുത്തു.കോഴിപ്പുറം സൗത്ത്, തിക്കോടി ടൗൺ, തിക്കോടി പഞ്ചായത്ത് ഈസ്റ്റ് ബ്രാഞ്ചുകളിൽ സി പി എം ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാനം ചെയ്തു.