കോഴിക്കോട് : കുന്ദമംഗലം ഭാഗത്ത് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേരെ പിടികൂടി. പടനിലം ആരാമ്പ്രം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് കെ (24 ) കുരുവട്ടൂർ പുല്ലാളൂർ സ്വദേശി റോഷ്ന ഹൗസിൽ മുഹമദ് ഷാജിൽ .എ.പി (49) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർമാരായ കുന്ദമംഗലം എസ്.ഐ ബാലകൃഷ്ണൻ പി.കെ ചേവായൂർ എസ്.ഐ നിമിൻ കെ ദിവാകരൻ, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ടീമും ചേർന്ന് പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി
100 ഗ്രാമോളം എം ഡി എം എ പിടികൂടി.

റിൻഷാദ്

മുഹമദ് ഷാജിൽ
ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് നിന്നാണ് സ്കൂട്ടറിൽ വിൽപനക്കായി കൊണ്ടു വന്ന 60 ഗ്രാമോളം എം ഡി എം എ യായി റിൻഷാദിനെ പിടികൂടുന്നത്. ഇവൻ്റ് മാനേജ്മെൻ്റ് ജോലിയുടെ മറവിൽ കുന്ദമംഗലം ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്ക് ലഹരി വിൽപ്പന നടത്തുന്ന മുഖ്യ കണ്ണിയാണ് ഇയാൾ. ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതിന് ഇയാൾക്ക് കുന്ദമംഗലം സ്റ്റേഷനിൽ മുമ്പ് കേസുണ്ട്.
മുഹമദ് ഷാജിലിനെ കുന്ദമംഗലം ചക്കാലക്കൽ ഭാഗത്ത് നിന്ന് കാറിൽ വിൽപനക്കായി കൊണ്ട് വന്ന 40 ഗ്രാമോളം എം ഡി എം.എ യായിട്ടാണ് പിടിക്കൂടുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൻ്റെ മാവിലാണ് ഇയാൾ ലഹരി കച്ചവടം ചെയ്യുന്നത്. ആവശ്യക്കാർക്ക് വാട്സ് ആപ്പിൽ ബന്ധപ്പെട്ടാൽ റെൻ്റെ കാറിൽ എത്തി എം ഡി എം എ കൈമാറുന്നതാണ് രീതി. ആരാമ്പ്രം | ചക്കാലക്കൽ ഭാഗങ്ങളിൽ ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ ഡാൻസാഫ് ടീം നിരീക്ഷണം നടത്തിയതിലാണ് രണ്ട് പേരും പിടിയിലാവുന്നത്.
പിടിയിലായ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ ആർക്കൊകെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളി കളെന്നും വിശദമായി പരിശോധിച്ച് അന്വേ ക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി കമ്മീഷണർ കെ.എ ബോസ് പറഞ്ഞു.
ഡൻസാഫ് ടീമിലെ എസ്.ഐമാരായ മനോജ് ഇടയേടത്ത് , കെ അബ്ദുറഹ്മാൻ , എ എസ്.ഐ അനീഷ് മുസ്സേൻവീട്, കെ അഖിലേഷ് , സുനോജ് കാരയിൽ , പി.കെ സരുൺകുമാർ , എൻ.കെ ശ്രീശാന്ത് , പി അഭിജിത്ത് , ഇ വി അതുൽ , പി.കെ ദിനീഷ് , ടി.കെ തൗഫീക്ക്, കെ.എം മുഹമദ്ദ് മഷ്ഹൂർ , ചേവായൂർ- കുന്നമംഗലം സ്റ്റേഷനിലെ എസ്.ഐ മാരായ ജിബിഷ , ആഷിഷ് , മി ജോജോസ് , സ്റ്റേഷൻ സി പി ഒ അജയൻ , വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.