പയ്യോളി: പയ്യോളിയിൽ വൻതോതിൽ ഉള്ള മയക്കുമരുന്ന് പിടികൂടി. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പയ്യോളി ബീച്ച് റോഡിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇപ്പോൾ മണിയൂർ കുന്നത്ത്കരയിൽ കിഴക്കയിൽ താമസിക്കുന്ന പയ്യോളി സ്വദേശി കിഴക്കേകോവുമ്മൽ ഷെഫീഖിൽ (34) നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 2.45 ഗ്രാം എംഡിഎംഎയും 6.87 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. 14200 രൂപയും കെഎൽ 11 എ എഫ് 7 2 2 2കാറും മൊബൈൽ ഫോണും ഇയാൾ നിന്ന് പിടികൂടിയിട്ടുണ്ട്. റൂറൽ പോലീസിലെ ഡാൻസാഫ് ടീമും പയ്യോളി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Video Player
00:00
00:00