കാസർകോട്: കാസർകോട് ജില്ലയിലെ മുന്നാട് തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചാണ് രമിത അന്ത്യശ്വാസം വലിച്ചത്. റിമാൻ്റിൽ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാമാമൃതം, തിന്നർ ഒഴിച്ച് രമിതയുടെ ശരീരത്തിൽ തീ കൊളുത്തിയത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനാണ് രാമാമൃതം. പതിവായി മദ്യപിച്ച് കടയിൽ വന്ന് രാമാമൃകം പ്രശ്നമുണ്ടാക്കുന്നത് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടയുടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധമാണ് രമിതയെ ആക്രമിക്കാൻ കാരണം എന്നാണ് വിവരം. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
- Home
- Latest News
- തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു
തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു
Share the news :

Apr 15, 2025, 3:07 am GMT+0000
payyolionline.in
പുതിയ രാവുകള്‍, പുതിയ സ്വപ്നങ്ങള്‍, പുതിയ പാതകള്‍… ഈ വിഷു പുതുമകള്‍ നിറഞ്ഞതാക ..
കോഴിക്കോട് വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ ചായപാത്രം കൊണ്ടടിച്ചു; ഗുരുതരമായി പരി ..
Related storeis
മത്സ്യത്തോടൊപ്പം വലനിറയെ കശുവണ്ടിയും; കടലിൽ വീണ കണ്ടെയ്നറിൽ നിന്നു ...
Jun 5, 2025, 3:45 pm GMT+0000
ബക്രീദ് അവധി വിവാദത്തിൽ തിരുത്തുമായി സർക്കാർ, സംസ്ഥാനത്തെ എല്ലാ വിദ...
Jun 5, 2025, 3:22 pm GMT+0000
ബക്രീദ് ; ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പ...
Jun 5, 2025, 3:09 pm GMT+0000
ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിര...
Jun 5, 2025, 2:59 pm GMT+0000
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ്; എം എസ് സി എൽസ 3 കപ്പലിലുള്ള വസ്ത...
Jun 5, 2025, 2:50 pm GMT+0000
ജൂൺ 19 വ്യാഴാഴ്ച നിലമ്പൂരിൽ വിദ്യാലയങ്ങൾക്കുൾപ്പെടെ അവധി; 48 മണിക്ക...
Jun 5, 2025, 12:14 pm GMT+0000
More from this section
വൈറലായി മണവാട്ടിയുടെ ‘ഫിഷ് ഹെയർസ്റ്റൈൽ’: ഞെട്ടി സോഷ്യൽ മീഡിയ; വീഡിയ...
Jun 5, 2025, 8:52 am GMT+0000
തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന് നിര്‍ബന്ധം; ലക്ഷ്യ...
Jun 5, 2025, 8:08 am GMT+0000
സംസ്ഥാന ബലി പെരുന്നാൾ അവധിയിൽ മാറ്റം, നാളെ അവധിയില്ല; പെരുന്നാൾ അവധ...
Jun 5, 2025, 7:55 am GMT+0000
ഫറോക്കിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാ...
Jun 5, 2025, 6:48 am GMT+0000
പിടിവിട്ട് കുതിച്ച് പൊന്ന്; സംസ്ഥാനത്ത് സ്വർണവില 73000 കടന്നു
Jun 5, 2025, 6:16 am GMT+0000
കൊടുവള്ളിയിൽ വയോധികനെ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jun 5, 2025, 5:39 am GMT+0000
പോക്സോ കേസ് പ്രതി മുഖ്യാതിഥി; സ്കൂൾ അധികൃതർക്കെതിരെ നടപടിക്ക് മ...
Jun 5, 2025, 5:17 am GMT+0000
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സമയം ഇന്ന്അവസാനിക്കും
Jun 5, 2025, 4:18 am GMT+0000
ചോറ്, മീൻകറി, ചായ… മോഷണം മുതൽ ‘സദ്യ’ വരെ! താമരശ്ശേരിയിൽ ആളില...
Jun 5, 2025, 3:49 am GMT+0000
ബാലകൃഷ്ണന്റെ പ്രതികാരം: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചു, 62ാ...
Jun 5, 2025, 3:38 am GMT+0000
കഞ്ചാവ് കേസിൽ യു.പ്രതിഭ എം.എൽ.എയുടെ മകനെ ഒഴിവാക്കി കുറ്റപത്രം
Jun 5, 2025, 3:10 am GMT+0000
പള്ളിക്കര വടക്കേ തച്ചടത്ത് കുഞ്ഞിരാമൻ അന്തരിച്ചു
Jun 5, 2025, 3:00 am GMT+0000
ലോകപരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞ
Jun 4, 2025, 5:31 pm GMT+0000
കുട്ടികളുമായി പോകുമ്പോൾ സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിച്ചു, ഉരുണ്ട് പ...
Jun 4, 2025, 5:24 pm GMT+0000
ചാലക്കുടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി; തെരച്ചിൽ
Jun 4, 2025, 5:01 pm GMT+0000