പയ്യോളി: ലഹരിക്കെതിരെ പുതുമയാർന്ന പ്രതിരോധ സാധ്യതകൾ തീർത്ത് ഇരിങ്ങൽ സ്പോർട്സ് അക്കാദമി നടത്തിവരുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പ് ഒരാഴ്ച പിന്നിടുമ്പോൾ നിരവധി കുട്ടികളാണ് ക്യാമ്പിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി ഇരിങ്ങൽ സ്പോർട്സ് അക്കാദമി ഏപ്രിൽ 17 ന് കൂട്ടയോട്ടവും ഫ്ലാഷ് മോമ്പും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനo ചെയ്യും. ഇതോടൊപ്പo ജില്ലാ ജൂനിയർ വോളിബോൾ മത്സരവും നടക്കും.