കുറ്റ്യാടി : വേനൽമഴ കർഷകർക്ക് കണ്ണീർമഴയായി. ഊരത്ത് അമ്പലക്കണ്ടിയിൽ വിഷുവിന് വിളവെടുപ്പ് നടത്താനായി കൃഷിചെയ്ത വെള്ളരി ഉൾപ്പെടെയുള്ള വിവിധ പച്ചക്കറികളാണ് പൂർണമായും വെള്ളത്തിലായി നശിച്ചത്.
കാട്ടുപന്നിക്കൂട്ടങ്ങളുടെ നിരന്തരമായ ആക്രമണത്തെ അതിജീവിച്ച് നാട്ടിൻപുറങ്ങളിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾ ഉൾപ്പടെയുള്ള കർഷകർ ചെയ്ത കൃഷിയാണ് നശിച്ചത്. പതിനഞ്ചു വർഷംമുൻപാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്ന് കർഷകൻ അമ്പലക്കണ്ടി ശങ്കരൻ പറഞ്ഞു.