പയ്യോളി : മെയ് 10 ന് പയ്യോളിയിൽ നടക്കുന്ന ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനത്തിൻ്റെ ഫണ്ട് പിരിവ് ഉദ്ഘാടനം എൻ.വി.കൃഷ്ണനിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി നിർവ്വഹിച്ചു.
സ്വഗത സംഘം ചെയർമാൻ പി.ടി. രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പി.അജിത , രാജൻ കൊളാവിപ്പാലം, പി.പി. മോഹൻദാസ്, എ.വി.സത്യൻ, ചെറിയാവി സുരേഷ് ബാബു, കെ.വി ചന്ദ്രൻ, കെ.പി. ഗിരീഷ് കുമാർ, വള്ളിൽ മോഹൻദാസ്, സിന്ധു ശ്രീശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.