തിരുവനന്തപുരം: ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വലിയിൽ തന്നെയാണ് സംസ്ഥാനത്തെ സ്വർണവില ഇന്നുള്ളത്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപ വർദ്ധിച്ചു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ സമയത്ത് സുരക്ഷിത നിക്ഷേപമെന്നതിനാൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്താറുണ്ട്. ട്രംപിൻ്റെ താരിഫ് നയങ്ങൾക്ക് പിന്നാലെ 2025 ൽ അന്താരാഷ്ട്ര സ്വർണവില ഇതുവരെ 500 ഡോളറിലധികം വർദ്ധിച്ചു, സംസ്ഥാനത്ത് ഒൻപത് ദിവസംകൊണ്ട് 3,000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. 2025 ജനുവരി ഒന്നിന് 7,150 രൂപയായിരുന്നു സ്വർണ്ണവില ഗ്രാമിന്. പവൻ വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സ്വർണ്ണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവൻ വിലയിൽ 10,880 രൂപയുടെയും വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,030 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ