പയ്യോളി : മണ്ഡലം കെ.എൻ.എം നേതൃത്വത്തിൽ സമൂഹ ഇഫ്താറും ലഹരിക്കെതിരെ ബോധവൽക്കരണവും സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഹാഫിസുറഹ്മാൻ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. അസ്ലംകീഴൂർ അധ്യക്ഷനായി. പയ്യോളി എസ്.ഐ വിനോദ് ലഹരിക്കെതിരെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
കെ.വി ഹംസ സ്വാഗതവും എ.സി അസീസ് ഹാജി നന്ദിയും പറഞ്ഞു.