ആവശ്യമായ സാധനങ്ങൾ
- മൈദ : രണ്ട് കപ്പ്
- മുട്ട : അഞ്ചെണ്ണം
- ചിക്കൻ : അരകിലോ
- സവാള : നാലെണ്ണം ( ഇടത്തരം )
- ഇഞ്ചി , വെളുത്തുള്ളി : ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് : അഞ്ചെണ്ണം
- മഞ്ഞൾ പൊടി : അര ടീസ്പൂൺ
- മുളക് പൊടി : ഒരു ടീസ്പൂൺ
- ഗരം മസാല: അര ടീസ്പൂൺ
- കുരു മുളക് പൊടി : അര ടീസ്പൂൺ
- വെളിച്ചെണ്ണ: ആവശ്യത്തിന്
- ഉപ്പ് : ആവശ്യത്തിന്
- കറി വേപ്പില: രണ്ട് തണ്ട്
-
ഫില്ലിംഗ് തയ്യാറാക്കൽ
അര കിലോ ചിക്കൻ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് വേവിച്ച് ക്രഷ് ചെയ്ത് മാറ്റി വെക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള നന്നായി വഴറ്റി അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേർക്കുക. ശേഷം മസാല പൊടികളും ആവശ്യമായ ഉപ്പും ചേർത്ത് യോജിപ്പിച്ച് എടുക്കുക. ക്രഷ് ചെയ്ത ചിക്കൻ ചേർത്ത് നന്നായി യോജിപ്പിച്ച് . രണ്ട് തണ്ട് കറിവേപ്പില ഇട്ട് അഞ്ച് മിനിട്ട് അടച്ചു വെച്ചാൽ ഫില്ലിംഗ് തയ്യാറായി
തയ്യാറാക്കൽ
രണ്ട് കപ്പ് മൈദ ഒരു മുട്ടയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി നേരിയ ദോശ മാവ് പരുവത്തിലാക്കുക. സെറ്റ് ചെയ്യുന്ന പാനിന്റെ വലുപ്പത്തിൽ നേരിയ ദോശകൾ ആക്കിയെടുക്കുക (വാട്ടിയെടുത്തൽ മതി നന്നായി വേവിക്കണ്ട) ബാക്കിയുള്ള മുട്ട പൊട്ടിച്ച് ഒരു നുള്ള് കുരുമുളക് പൊടി ചേർത്ത് മിക്സ് ചെയ്ത് വെക്കുക.
ശേഷം നമ്മൾ പത്തിരി സെറ്റ് ചെയ്യാൻ പോകുന്ന പാനിൽ അല്പം ഓയിൽ സ്പ്രെഡ് ആക്കി അതിലേക്ക് ദോശ മുട്ടയിൽ മുക്കി മുകളിൽ മസാല വെച്ച് കൊടുക്കുക . അതെ പോലെ ആവശ്യമായ ലെയർ ആക്കി ചെയ്തെടുക്കാം.
ബാക്കി വരുന്ന മുട്ട അതിന്റെ സൈഡ് ആയിട്ട് ഒഴിച് കൊടുക്കാം. പാൻ അടച്ചു വെച്ച് ചെറിയ തീയിൽ 15 മിനിട്ട് കുക്ക് ചെയ്തെടുക്കുക . ശേഷം രണ്ട് മിനിട്ട് മറുവശവും കുക്ക് ചെയ്ത് ഗ്യാസ് ഓഫ് ചെയ്യാം. ചൂടോട് കൂടി പാനിൽ നിന്ന് മാറ്റാം.