പേരാമ്പ്ര : പേരാമ്പ്രയിൽ സ്വകാര്യബസ് ഇടിച്ചു വയോധികന് ഗുരുതര പരിക്ക്. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരനായ എരവട്ടൂർ കരുവാരക്കുന്നത്ത് ഗോപാലൻ നായരെയാണ് ബസ് ഇടിച്ചത്. ഇന്ന് രാവിലെ 8:40 ഓടെയാണ് അപകടം.കായണ്ണ ഭാഗത്ത് നിന്നെത്തിയ ‘ഹെവൻ’ എന്ന ബസ് പേരാമ്പ്ര ബസ് സ്റ്റാൻഡിലേക്ക് കയറ്റത്തിനിടെ ഗോപാലൻ നായരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു