വടകര ∙ വടകര മാർക്കറ്റിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു. മാർക്കറ്റിലെ ജീപാസ് ബിൽഡിംഗിലെ ലിഫ്റ്റിൽ ആണ് ഓർക്കാട്ടേരി സ്വദേശി ഷാമില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ 10.10 ഓടെയാണ് സംഭവം.
ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് ഷാമിൽ ഫയർ ഫോഴ്സ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ. അനീഷിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
റസ്ക്യൂ സംഘത്തിൽ ഷിജേഷ്. ടി, ലികേഷ്. വി, സന്തോഷ്. കെ, സുബൈർ. കെ, സാരംഗ്. എസ്.ആർ, അമൽരാജ്. ഒ. കെ, രതീഷ്. ആർ. എന്നിവരും പങ്കെടുത്തു.