പയ്യോളി : ഇരിങ്ങൽ മത്സ്യ-ഗ്രാമത്തിലെ അറബിക് കോളജിൽ വെച്ച് മത്സ്യ തൊഴിലാളികൾക്കുള്ള വാട്ടർ ടാങ്ക് വിതരണവും, എസ് എഫ് എം സി മത്സ്യ തൊഴിലാളികൾ ക്കുള്ള ബോധവൽക്കരണ പരിപാടിയും പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേർസൺ പത്മശ്രീ, കൗൺസിലർമാരായ റസാക്ക്, ഷൈമ ,കൊയിലാണ്ടി ഫിഷറിസ് ഓഫിസർ ജയപ്രകാശ് എന്നിവർ സംസാരിച്ചു. 55 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്ക് വിതരണം നടത്തിയത്.
മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ഫിഷറിസ് ഓഫീസർ സജിത ഫണ്ട് ബോർഡിൽ നിന്നും മത്സ്യതൊഴിലാളികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും പദ്ധതികളെകുറിച്ചും ക്ലാസ് എടുത്തു. തുടർന്ന് മത്സ്യഫെഡ് (പതിനിധി മത്സ്യതൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിനെ കുറിച്ച് വിവരിക്കുകയും ബ്രോഷർ നൽകുകയും ചെയ്തു. ഫിഷറിസ് ഡിപാർട്ട് മെന്റിലെ പദ്ധതി കളെകുറിച്ചും ആനൂകൂല്യങ്ങളെകുറിച്ചും ഫിഷറിസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര വിവരിച്ചു.