പഠന മികവുകളുടെ നേർക്കാഴ്ചകളുമായി ഇരിങ്ങൽ എൽ പി സ്‌കൂളിലെ പഠനോത്സവം ശ്രദ്ധേയമായി

news image
Mar 17, 2025, 2:30 pm GMT+0000 payyolionline.in

പയ്യോളി : ‘സമഗ്ര ശിക്ഷ കേരളം’ സ്‌കൂൾ തലത്തിൽ നടത്തുന്ന പഠനോത്സവം പരിപാടി ഇരിങ്ങൽ എൽ പി സ്‌കൂളിൽ വെച്ച് സംഘടിപ്പിച്ചു.

വ്യത്യസ്തമായ പരിപാടികളും പഠനപ്രവർത്തനങ്ങളും അവതരിപ്പിച്ച വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി.

ജൂൺ മുതൽ മാർച്ച് മാസം വരെ വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ നിന്ന് ആർജിച്ച പഠന നേട്ടങ്ങളും ശേഷികളും സ്വത്വസിദ്ധമായ രീതിയിൽ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുള്ള അവസരങ്ങളാണ് ഇത്തരം പരിപാടികളിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്.വിവിധ വിഷയങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പഠനോത്പ്പന്നങ്ങളുടെ പ്രദർശനം,സ്‌കിറ്റുകൾ,നാടകങ്ങൾ,,കവിതകൾ,നാടൻപാട്ടുകൾ,ഗണിത മാജിക്കുകൾ,പാഠഭാഗങ്ങളുടെ നൃത്താവിഷ്‌ക്കാരം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

പഠനോത്സവം പരിപാടിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാസ് പി എം നിർവ്വഹിച്ചു.പ്രധാനധ്യാപിക രിഖി രാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് വിനു പടിക്കൽ എം പി ടി എ പ്രസിഡന്റ് ശ്രീഷ്മ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി സബ്ന നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe