‘ഒരു പൊതി കഞ്ചാവിന് 500 രൂപ, മുൻകൂട്ടി ബുക്ക് ചെയ്താൽ 300, ഇടപാട് വാട്ട്സ്ആപ്പിലൂടെ’; കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിന്‍റെ കൂടുതൽ വിവരങ്ങൾ

news image
Mar 15, 2025, 7:44 am GMT+0000 payyolionline.in

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നടന്നുവന്നിരുന്ന കഞ്ചാവ് വിൽപനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള (പ്രീബുക്കിങ്) സൗകര്യം ഉണ്ടായിരുന്നു എന്ന വിവരമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. കൂടാതെ, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വിൽപനക്കാർ ഡിസ്കൗണ്ടും നൽകിയിരുന്നു.

ഒരു പൊതി കഞ്ചാവിന് 500 രൂപ നിരക്കിലാണ് കാമ്പസിൽ വിൽപന നടന്നിരുന്നത്. വലിയ തോതിൽ കഞ്ചാവ് എത്തുന്നതിന് മുമ്പ് ആവശ്യക്കാർ 300 രൂപ കൊടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യണം. അത്തരത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർ 300 രൂപ മാത്രം കൊടുത്താൽ മതി.

ഇത്തരത്തിൽ കഞ്ചാവ് വിൽപനയിൽ മാർക്കറ്റിങ് തന്ത്രങ്ങളും പ്രതികൾ ഉപയോഗിച്ചിരുന്നതായാണ് വിവരം. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്നിരുന്നത് വാട്ട്സ്ആപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തൽ.

അതേസമയം, കളമശ്ശേരി പോളിടെക്നിക് പ്രിൻസിപ്പൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ കണ്ടെത്താനായി ആൺകുട്ടികളുടെ ഹോസ്റ്റലിൽ പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്. മാർച്ച് 14ന് കാമ്പസിൽ ഹോളി ആഘോഷിക്കുന്നതിനിടെ വലിയ തോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ 12ന് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് കത്ത് നൽകുകയായിരുന്നു. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി ഹോസ്റ്റലിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്.

അതിനിടെ, കോ​ള​ജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർഥികളെ വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വ്യാ​ഴാ​ഴ്ച രാ​ത്രിയിലാണ് ക​ള​മ​ശ്ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​ഞ്ചാ​വ്​ വേ​ട്ട നടന്നത്. ഏ​ഴ്​ മ​ണി​ക്കൂ​ർ നീ​ണ്ട മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ്​ ര​ണ്ടു​കി​​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ഹോ​ളി ആ​ഘോ​ഷ​ത്തി​ന്​ ഹോ​സ്റ്റ​ലി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നായിരുന്നു ര​ഹ​സ്യ ​വി​വ​രം.

കോ​ള​ജ് എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ്​ ​ചെ​യ്തു. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ കൊ​ല്ലം വി​ല്ലു​മ​ല പു​ത്ത​ൻ​വീ​ട്​ അ​ട​വി​ക്കോ​ണ​ത്ത്​ എം. ​ആ​കാ​ശ്​ (21), ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്​ കാ​ട്ടു​കൊ​യ്ക്ക​ൽ വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (20), കോ​ള​ജ് എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ നോ​ർ​ത്ത്​ പ​നം​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. അ​ഭി​രാ​ജ്​ (21) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

50ഓ​ളം പേ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘം സം​യു​ക്ത​മാ​യി പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​നു​മ​തി​യോ​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച പ​രി​​ശോ​ധ​ന പു​ല​ർ​ച്ചെ നാ​ലി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്. ആ​കാ​ശ് താ​മ​സി​ക്കു​ന്ന എ​ഫ് 39 മു​റി​യി​ൽ നി​ന്ന്​ 1.909 കി​ലോ ക​ഞ്ചാ​വും ആ​ദി​ത്യ​നും അ​ഭി​രാ​ജും താ​മ​സി​ക്കു​ന്ന ജി 11 ​മു​റി​യി​ൽ​നി​ന്ന്​ 9.70 ഗ്രാം ​ക​ഞ്ചാ​വും പി​ടി​​ച്ചെ​ടു​ത്തു.

വ​ലി​യ പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് അ​ല​മാ​ര​യി​ൽ​ നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം ക​ഞ്ചാ​വ് ആ​വ​ശ്യ​ക്കാ​ർ​ക്ക്​ തൂ​ക്കി​ക്കൊ​ടു​ക്കാ​ൻ ത്രാ​സും മ​ദ്യം അ​ള​ക്കു​ന്ന​തി​നു​ള്ള ഗ്ലാ​സും പി​ടി​​​ച്ചെ​ടു​ത്ത​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​വി​ടെ​നി​ന്ന്​ മു​മ്പും ചെ​റി​യ തോ​തി​ൽ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ആ​കാ​ശി​നെ കോ​ട​തി​ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്തു. ആ​ദി​ത്യ​നും അ​ഭി​രാ​ജി​നും സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി. അ​റ​സ്റ്റി​ലാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി കോളജിൽ നിന്ന് സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe