കോഴിക്കോട് ജില്ലയിൽ ഇന്ന് ; മൂന്നു പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം – അറിയാൻ, ഓർക്കാൻ

news image
Mar 15, 2025, 5:55 am GMT+0000 payyolionline.in

വൈദ്യുതി മുടക്കം
∙നാളെ പകൽ 8 മുതൽ 4 വരെ കോവൂർ കള്ളിച്ചുവട്, ഹച്ച് ബിൽഡിങ്, സെൻസർ പ്ലാസ, മെഡ്‌കോ ടവർ, ദേവഗിരി ബിൽഡിങ്, കുരിശുപള്ളി, മർകസ് ബിൽഡിങ്, ആശാകിരൺ, അമ്പലക്കോത്ത്, ദേവഗിരി എൽപി സ്കൂൾ, അരീക്കൽ, സന ടവർ എന്നീ ട്രാൻസ്‌ഫോമർ പരിധിയിലും കുറ്റിക്കാട്ടൂർ – പൈങ്ങോട്ടുപുറം റോഡ് ഭാഗങ്ങളിലും.

നഗരത്തിലെ 3 റോഡുകളിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്∙പണി നടക്കുന്നതിനാൽ കേരള റോഡ് ഫണ്ട് ബോർഡ് കോഴിക്കോട് നഗരപാത വികസന പദ്ധതിയിലെ മൂന്ന് റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.വെള്ളിമാടുകുന്ന്- കോവൂർ റോഡ് (ഇന്നു മുതൽ 24 വരെ), പുഷ്പ-മാങ്കാവ് റോഡ് ( 22 മുതൽ ഏപ്രിൽ 1 വരെ), കാരപ്പറമ്പ്- കല്ലുത്താൻകടവ് റോഡ് (28 മുതൽ ഏപ്രിൽ 13 വരെ) റോഡുകളിലാണ് ഗതാഗത നിയന്ത്രണം.

ഐടിഐയിൽ ഇൻസ്ട്രക്ടർ
കോഴിക്കോട്∙മാളിക്കടവ് ഗവ. ഐടിഐയിൽ കോസ്മെറ്റോളജി ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 18ന് രാവിലെ 11ന്.  2373976.

ആരോഗ്യകേന്ദ്രങ്ങളിൽ നിയമനം
കോഴിക്കോട്∙നഗരസഭയുടെ കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക്  മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ് നിയമനത്തിന് അഭിമുഖം 27നും സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യൻ അഭിമുഖം 28നും നടത്തും. 2365040.

വാർഡ് അസിസ്റ്റന്റ്‌
കോഴിക്കോട്∙മെഡിക്കൽ കോളജ് ഐഎംസിഎച്ചിൽ ശുചീകരണ ജോലികൾക്കായി 675 രൂപ ദിവസ വേതന വ്യവസ്ഥയിൽ 89 ദിവസത്തേക്ക് വാർഡ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 18 ന് രാവിലെ 11ന്.

ഗതാഗതം മുടങ്ങും
വില്യാപ്പള്ളി ∙അമരാവതി – മേമുണ്ട റോഡി‍ൽ ജല ജീവൻ പൈപ്പ് ഇടുന്നതു കൊണ്ട് ഇന്നു മുതൽ പണി കഴിയും വരെ ഗതാഗതം പൂർണമായി മുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe