ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് തയ്യാറാക്കുന്ന വിധം

news image
Mar 12, 2025, 9:28 am GMT+0000 payyolionline.in

ആറ്റുകാൽ പൊങ്കാല നാളെ (മാർച്ച് 13) നടക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാലയോടൊപ്പം തന്നെ ദേവിയ്ക്ക് നിവേദിക്കുന്ന ഒന്നാണ് മണ്ടപ്പുറ്റ്. രോഗങ്ങൾ നീങ്ങുവാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ഉപയോഗിക്കുന്നു. തലവേദന പോലുള്ളവ മാറുന്നതിന് വേണ്ടിയാണ് മണ്ടപ്പുറ്റ് ദേവിയ്ക്ക് നിവേദിക്കുന്നു. തലയുടെ രൂപത്തിൽ കൈകൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കും. ശേഷം അതിനെ നന്നായിട്ട് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. മണ്ടപ്പുറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നാണ് ഇനി പറയുന്നത്..

 

വറുത്ത് പൊടിച്ചെടുത്ത ചെറുപയർ                2 കപ്പ്
അരിപ്പൊടി                                                              അരക്കപ്പ്
ശർക്കര                                                                ആവശ്യത്തിന്
ഏലയ്ക്ക                                                                 5 എണ്ണം
നെയ്യ്                                                                      2 ടീസ്പൂൺ
കൽക്കണ്ടം                                                           ആവശ്യത്തിന്
ഉണക്ക മുന്തിരി                                                    ആവശ്യത്തിന്
തേങ്ങ                                                                     1 പിടി
വറുത്ത കൊട്ട തേങ്ങ                                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം വറുത്ത ചെറുപയർ നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി , നെയ്യൽ വറുത്തെടുത്ത കൊട്ട തേങ്ങ , കൽക്കണ്ടം, ചിരകിയ നാളികേരം എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കി എടുക്കുക. ആവിയിൽ വേവിച്ചെടുക്കുക. മണ്ടപ്പുറ്റ് തയ്യാറായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe