ചിലപ്പോൾ നമ്മൾ നിസാരമാക്കി ഒഴിവാക്കുന്ന ചില ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടി വരുന്ന എന്തെങ്കിലും അസുഖങ്ങളുടേതാവാം. അതുപോലെ ഒരു അനുഭവമാണ് ഒഹായോയിൽ നിന്നുള്ള മിഷേൽ ടാഗ്ലിയമോണ്ടെ എന്ന യുവതിക്കും ഉണ്ടായത്.
ഈ പാടുകൾ നിരുപദ്രവകരമാണെന്നാണ് അവളുടെ ന്യൂട്രീഷ്യൻ എജ്യുക്കേറ്ററും ഹെൽത്ത് കോച്ചും പറഞ്ഞത്. “ഞാൻ ആദ്യമായി ആ പാടുകൾ ശ്രദ്ധിച്ചത് സെപ്റ്റംബറിലാണ്. എത്രകാലമായി ആ പാട് അവിടെയുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു. സാധാരണയായി നഖങ്ങളിൽ ഓരോ നാല് ആഴ്ച കൂടുമ്പോഴും മാനിക്യൂർ ചെയ്യാറുണ്ട്“ എന്നാണ് മിഷേൽ പറയുന്നത്.
നഖത്തിലെ പാടുകളുടെ കുറച്ച് ചിത്രങ്ങളും മിഷേൽ എടുത്തുവച്ചു. എന്നാൽ, അത് അധികം ഗൗനിക്കാൻ പോയില്ല. പക്ഷേ, ഒക്ടോബറിലും ആ പാടുകൾ അവിടെ തന്നെ ഉണ്ടായിരുന്നു. അതോടെ ആകെ ആശങ്കപ്പെട്ട അവൾ ഇത്തവണ അതിനെ ഗൗരവത്തോടെ തന്നെ കാണാൻ തീരുമാനിച്ചു. ഒടുവിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ടപ്പോഴാണ് അദ്ദേഹവും അതിനെ ഗൗരവത്തോടെ കണ്ടത്.
പിന്നീട്, മിഷേൽ ഇതിന്റെ ബയോപ്സി എടുത്തു. അപ്പോഴാണ് അത് സ്റ്റേജ് സീറോ മെലനോമ ആണ് എന്ന് ജനുവരി 17 -ന് അവൾ ഒരു നാല് മണിക്കൂർ സർജറിക്ക് വിധേയയായി. അവളുടെ തള്ളവിരൽ മുറിച്ചുമാറ്റപ്പെട്ടു. എങ്കിലും, ഇത്രയെങ്കിലും നേരത്തെ ഇത് കണ്ടെത്താൻ സാധിച്ചതിലും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ തടയാൻ കഴിഞ്ഞതിലും താൻ ഹാപ്പിയാണ് എന്നാണ് മിഷേൽ പറയുന്നത്.