പയ്യോളി: മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ ലത്തീഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് തിക്കോടിയിൽ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിക്കോടി ടൗൺ, പഞ്ചായത്ത് ബസാർ,പെരുമാൾപുരം എന്നീ കോഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പെരുമാൾപുരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം തിക്കോടി ടൗണിൽ സമാപിച്ചു. പൊതുയോഗത്തിൽ സി.പി ഇസ്മാഈൽ, പി.ഗിരീഷ് സംസാരിച്ചു. പി.ഫൈസൽ,എസ്.സോണി രാജ്,എസ്. ശ്രീജു ,പി.ശശി, രജീഷ് പ്രകടനത്തിന് നേതൃത്വം നൽകി
ഓട്ടോ ഡ്രൈവറുടെ മരണം: തിക്കോടിയിൽ പ്രതിഷേധ പ്രകടനം നടത്തി

Mar 8, 2025, 5:36 pm GMT+0000
payyolionline.in
RJD പയ്യോളി മുൻസിപ്പാലിറ്റി മെമ്പർഷിപ്പ് വിതരണം പി വി ഇബ്രാഹിമിന് നൽകി പാർട്ട ..
പൊട്ടിപ്പൊളിഞ്ഞ കക്കുഴിയിൽ താഴ ചീർപ്പ് നവീകരിക്കണം ; സി.പി.ഐ അയനിക്കാട് ബ്രാഞ ..