RJD പയ്യോളി മുൻസിപ്പാലിറ്റി മെമ്പർഷിപ്പ് വിതരണം പി വി ഇബ്രാഹിമിന് നൽകി പാർട്ടി മുൻസിപ്പൽ ചെയർമാൻ പി ടി രാഘവൻ ഉദ്ഘാടനം ചെയ്തു

news image
Mar 8, 2025, 5:31 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ ചേർന്ന RJD കൗൺസിൽ യോഗം,വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കർശനമായി നേരിടണമെന്നും കുറ്റക്കാർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ പി ടി രാഘവൻ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ പി ഗിരീഷ്‌കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ പുനത്തിൽ ഗോപാലൻ മാസ്റ്റർ, കൊളാവിപാലം രാജൻ, ചെറിയാവി സുരേഷ്ബാബു, എം പി ജിതേഷ്, രാജ്നാരായണൻ, എം ടി കെ ഭാസ്കരൻ, സിന്ധു ശ്രീശൻ, പുനത്തിൽ അശോകൻ, വള്ളിൽ മോഹൻദാസ് മാസ്റ്റർ, പി പി ദിനേശ് ബാബു എന്നിവർ സംസാരിച്ചു. പി പി മോഹൻദാസ് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe