പയ്യോളിയും ലഹരിക്കെതിരെ : എല്ലാ വാർഡുകളിലും ജാഗ്രതാ സമിതി രൂപീകരിക്കാൻ തീരുമാനം

news image
Mar 7, 2025, 12:51 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭയിൽ വർധിച്ചു വരുന്ന ലഹരി വ്യാപനത്തിന് എതിരെ വിമുക്തി ജാഗ്രത സമിതി ചേർന്നു. പയ്യോളി നഗരസഭ ഹാളിൽ വൈസ് ചെയർപേഴ്സൻ പത്മശ്രീ പള്ളിവളപ്പിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘടനം നിർവഹിച്ചു. അസി. എക്സസൈസ് ഇൻസ്‌പെക്ടർമരായ പ്രവീൺ ഐസക്, മനോജ്‌ കുമാർ പി എസ്, പോലീസ് സബ് ഇൻസ്‌പെക്ടർ വിനോദ് പാലക്കൽ എന്നിവർ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി എം ഹരിദാസൻ, മഹിജ എളോടി കൗൺസിലർമാരായ ഷഹനാസ് സി കെ, കാര്യാട്ട് ഗോപാലൻ, അൻവർ കായിരിക്കണ്ടി, എ പി റസാഖ്, സ്മിതേഷ് കെ ടി, വിവിധ രാഷ്ട്രീയ പാർട്ടി, വിവിധ സ്കൂൾ അധ്യാപകർ, പി ടി എ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ പ്രതിനിധീകരിച്ചു. മനേഷ് ശാസ്ത്രി, ബഷീർ മേലടി,കെ പി ഗിരീഷ്കുമാർ, രാജൻ കൊളാവിപ്പാലം, മനോജൻ പി. വി, റാണാപ്രതാപ് എന്നിവർ സംസാരിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലും ജാഗ്രത സമിതികൾ രൂപീകരിക്കാനും വിദ്യാലയങ്ങളിൽ പി ടി എ, മദർ പി ടി എ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കാനും തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe