കൂറ്റനാട് (പാലക്കാട്): ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചെണ്ടക്കോല് ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിച്ച കേസില്‍ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. യുവ പൂരാഘോഷ കമ്മിറ്റിയിലെ റിഖാസ് (28) ആണ് അറസ്റ്റിലായത്.
ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഉത്സവത്തിനിടെ കല്ലുംപുറം ശ്രീദുര്‍ഗ ആഘോഷ കമ്മിറ്റിയിലെ ശ്രീനാഥിനെ (28)യാണ് പ്രതി ചെണ്ടക്കോൽ കൊണ്ട് കുത്തിയത്. തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പട്ടാമ്പി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.