രഞ്ജി ട്രോഫി 2025 കിരീടം വിഭർഭയ്ക്ക്. മത്സരം സമനിലയിൽ അവസാനിച്ചു. 375ന് 9 നിലയിൽ നിൽക്കുമ്പോൾ സമനിലയിൽ അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിച്ചു. രഞ്ജി ട്രോഫിയിൽ വിദര്‍ഭയുടെ മൂന്നാം കിരീടമാണിത്. കന്നിക്കിരീടം എന്ന കേരളത്തിന്റെ സ്വപ്നം പൊലിഞ്ഞു.
അതേസമയം അനാവശ്യ ഷോട്ടിലൂടെ പുറത്തായതിന്റെ പഴി താൻ ഏൽക്കുന്നെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. താൻ തുടരേണ്ടത് അത്യാവശ്യമായിരുന്നു. കുറവ് പിഴവ് വരുത്തുന്ന ടീം ജയിക്കും. കേരളം കൂടുതൽ പിഴവുകൾ വരുത്തിയെന്നും സച്ചിൻ ബേബി പറഞ്ഞു.
അഞ്ചാം ദിനം കരുണ്‍ നായരുടെ വിക്കറ്റാണ് വിദര്‍ഭയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ അര്‍ഷ് ദുബെ (4), അക്ഷയ് വഡ്കര്‍ (25) എന്നിവരെ കൂടി മടക്കി കേരളം വേഗത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി. എന്നാല്‍ അക്ഷയ് കര്‍നെവാര്‍ (30) – ദര്ശന് നാല്‍കണ്ഡെ (51*) സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പ് അവരുടെ ലീഡ് 350 കടത്തി. 48 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.
ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാമ്പ്യന്മാരായത്. സ്കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ സ്കോര്‍ കൂടിയായപ്പോള്‍ 412 റണ്‍സ് ലീഡായി. ദര്ശന് നാല്‍കണ്ഡെ (51), യാഷ് താക്കൂര്‍ (8) പുറത്താവാതെ നിന്നു. മത്സരത്തിന് ഫലമുണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.