കൊച്ചി: ഒരാഴ്ച നീണ്ട ഓപറേഷൻ ‘ഡി ഹണ്ട്’ മായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ വിവിധ സ്റ്റേഷനിലായി 147 കേസ് രജിസ്റ്റർ ചെയ്തു. 159 പ്രതികൾ അറസ്റ്റിലായി. പിടികൂടിയ പ്രതികളിൽനിന്ന് 60.1341 ഗ്രാം എം.ഡി.എം.എയും 6.665 കിലോഗ്രാം കഞ്ചാവും 1.85 ഗ്രാം ഹഷീഷ് ഓയിലും 1.485 ഗ്രാം ബ്രൗൺ ഷുഗറും ഒരു കഞ്ചാവ് ചെടിയും പിടികൂടി.
കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അസി. കമീഷണർമാരും ലോക്കൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ഡാൻസാഫ് ടീമും ഓപറേഷൻ ഡി ഹണ്ടിൽ പങ്കെടുത്തു.