പയ്യോളിയിലെ ലഹരി വ്യാപനം : നഗരസഭ ചെയർമാനും പോലീസിനും പരാതി നൽകി എംഎസ്എഫ്

news image
Feb 28, 2025, 1:02 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളിയിൽ തിക്കോടിയൻ സ്മാരക ഗവ ഹൈസ്കൂളിലും കുഞ്ഞാലിമരക്കാർ സ്‌കൂളിലും ഉൾപ്പെടെ തിക്കോടി,പയ്യോളി, കൊളാവിപ്പലാം ബീച്ചിലും വ്യാപകമായി മാരക ലഹരി മരുന്നുകൾ ഉൾപ്പെടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് പയ്യോളി നഗരസഭ ചെയർമാൻ വി കെഅബ്ദുറഹ്മാനും പയ്യോളി പോലീസിനും എം എസ് എഫ് പയ്യോളി മുനിസിപ്പൽ കമ്മിറ്റി പരാതി നൽകി.

ഇന്നും ഇന്നലെയും ഉൾപ്പെടെ സ്പെഷ്യൽ ഡ്രൈവ് നടത്തി ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കുന്നതായി പോലീസും നഗരസഭയുടെ ആഭിമുഖ്യത്തിൽ ലഹരിക്ക് എതിരെ നിരവധി പരിപാടികൾ അടിയന്തിരമായി നടത്തുന്നതായി ചെയർമാനും അറിയിച്ചു. എം എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ഹസനുൽ ബന്നയുടെ നേതൃത്വത്തിൽ മുനിസിപ്പൽ എം എസ് എഫ് ഭാരവാഹികളായ സജാദ്, സിനാൻ, മൂഹിസിൻ മുന്ന, ആദിൽ, ഫാസിൽ,ശാക്കിർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe